Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാലയ്ക്കടുത്ത് വാഹനാപകടം; മലയാളി യുവതി മരിച്ചു

19 Jul 2026 22:19 IST

ENLIGHT MEDIA OMAN

Share News :

സലാല: ഒമാനിലെ സലാലയ്ക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഖരീഫ് സീസൺ ആസ്വദിക്കാൻ മസ്കറ്റിൽ നിന്ന് സലാലയിലെത്തിയ കുടുംബം മസ്കറ്റിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഹൈമയ്ക്ക് സമീപമുള്ള മക്ഷൻ പ്രദേശത്ത് വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ ദമ്പതികളും സുഹൃത്തും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഫാത്തിമത്തുൽ ഷഹാന സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭർത്താവ് ഷാനിദിനും സുഹൃത്ത് അനസിനും പരിക്കേറ്റു. ഇരുവരും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടവിവരം അറിഞ്ഞ ബന്ധുക്കൾ സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. മരണപ്പെട്ട ഫാത്തിമത്തുൽ ഷഹാനയുടെ കൂടുതൽ വിവരങ്ങളും തുടർനടപടികളും ലഭ്യമായിട്ടില്ല.

അപകടത്തിന്റെ കാരണം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തിവരുന്നതായാണ് വിവരം.

Follow us on :

More in Related News