Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 21:00 IST
Share News :
സലാല: തൃശൂർ കുന്നംകുളം സ്വദേശി മഹേഷ് (45) സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. എട്ട് വർഷമായി അൽ ഹഷാർ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
കക്കാട് വീട്ടിൽ നാരായണൻ–പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കൾ: ഷിഹാനി, അമാന. തൃശൂർ കൂർക്കഞ്ചേരിയിലാണ് കുടുംബത്തിന്റെ സ്ഥിരതാമസം.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ അറിയിച്ചു.
Follow us on :
Tags:
Please select your location.