Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2024 14:25 IST
Share News :
ദോഹ: 2016 ൽ സോഷ്യൽ മീഡിയയിലും പ്രമുഖ ചാനലുകളിലും തരംഗം തീർത്ത മുഹസിൻ തളിക്കുളത്തിൻ്റേയും കൂട്ടുകാരുടേയും വ്യത്യസ്തമായ മർഹബ മാവേലി ഓണപ്പാട്ടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. മുഹ്സിൻ തളിക്കുളത്തിന്റെ നേതൃത്വത്തിൽ, ചലച്ചിത്ര ഗാന രചനാ രംഗത്ത് ശ്രദ്ധേയനായ ബാപ്പു വാവാടിൻ്റെ രചനയിൽ സമീർ തൃശൂർ സംഗീത സംവിധാനം നിർവഹിച്ച് മിഡിലീസ്റ്റിലെ ഒരു പറ്റം കലാകാരന്മാരുടെ സ്വരമാധുരിയോടെയാണ് പുത്തൻ ആൽബം പുറത്തിറങ്ങിയത്. മിഡിലീസ്റ്റിലും കേരളത്തിലുമുള്ള ഒത്തിരി ദിവസത്തെ പ്രയത്നത്തിൽ പിന്നണിയിലും മുന്നണിയിലുമായി ഖമറുദ്ദീൻ, ഹിബഷംന, റഫീഖ് വാടാനപ്പള്ളി, ഹനീസ് അബു, ഫാറൂഖ് തുടങ്ങിയവരുടെ സർഗ്ഗസിദ്ധികൾ മുഹസിൻ തളിക്കുളത്തിൻ്റെ നവ സംരഭത്തെ ജനപ്രിയമാക്കുമെന്നത് നിസ്തർക്കം പറയാം.
ഖത്തർ സഫാരി മാളിൽ റേഡിയോ സുനോയും - തൃശ്ശൂർ ജില്ലാ സൗഹൃദവേദിയും ടാക്ക് ഖത്തറും നടത്തിയ ഓണാഘോഷ ചടങ്ങിൽ വെച്ച് പോസ്റ്റർ പ്രകാശം ചെയ്തു. ചടങ്ങിൽ അബ്ദുസ്സമദ് (സഫാരി മാർക്കറ്റിങ് മാനേജർ) റേഡിയോ സുനോ ആർ.ജെ. സന്ദീപ്, അഷ്ടമി, റാഫി കണ്ണോത്(ടാക്ക്), ശറഫുദ്ധീൻ(തൃശൂർ ജില്ലാ സഹൃദവേദി), ബദറുദ്ദീൻ ചാവക്കാട്, ഹംസ പന്തായി, സിദ്ദിഖ് ചെറുവല്ലൂർ, നൗഷാദ് ചേർപ്പ്, ഹിബ ബദറുദ്ദീൻ, വീഡിയോ ഗ്രാഫർ ഹിഷാം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.