Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ അംഗ സമാശ്വാസതുക വിതരണം നടത്തി

02 Mar 2026 20:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും സമാശ്വാസം പകരുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ അംഗ സമാശ്വാസ പദ്ധതി എട്ടാം ഘട്ടത്തിന്റെ കോട്ടയം താലൂക്കുതല സഹായധന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 പദ്ധതിയിൽ സംസ്ഥാനത്ത് ഇതുവരെ 49,060 പേർക്കായി 103.62 കോടി രൂപ വിതരണം ചെയ്തു. സഹകരണമേഖലയ്ക്കു മാത്രം കഴിയുന്ന കാര്യമാണിത്-മന്ത്രി പറഞ്ഞു.

 ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ടോം, ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ നായർ, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, കോട്ടയം സഹകരണ അർബൻ ബാങ്ക് ഡയറക്ടർ ഇ.എസ്. ബിജു, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൽ, പേരൂർ വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. പ്രദീപ്, അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ, അസിസ്റ്റന്റ് രജിസ്ട്രാർ ഡാർലിംഗ് ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.





Follow us on :

More in Related News