Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 19:31 IST
Share News :
പെരിന്തൽ മണ്ണ : ഭാവിതലമുറയുടെ സുരക്ഷക്കും ആരോഗ്യമുള്ള സമൂഹത്തിനും പ്രതിരോധ കുത്തിവെപ്പുകള്‍ അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. അസലു. എച്ച്.പി വി വാക്സിനേഷന്‍ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന ഗര്‍ഭാശയഗള കാന്‍സര്‍ ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ എച്ച്.പി.വി വാക്സിന്‍ ഫലപ്രദമാണ്. ക്യാംപയിന്റെ ഭാഗമായി മൂന്നുമാസത്തിനകം 14 വയസ്സ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു ഡോസ് വാക്സിന്‍ നല്‍കുകയും തുടര്‍ന്ന് ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വരുന്ന വര്‍ഷങ്ങളില്‍ 14 വയസ്സ് പൂര്‍ത്തിയാക്കുന്ന എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കി ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഗര്‍ഭാശയ കാന്‍സറില്‍ നിന്ന് സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി എച്ച്.പി.വി. വാക്സിന്‍ ലഭ്യമാണ്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ജില്ലാ ആര്‍.സി.എച്ച.് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, സൂപ്രണ്ട് ഡോ. ഷീനാലാല്‍, ആര്‍.എം.ഒ ഡോ. ദീപക് കെ. വ്യാസ്, പി.പി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഷെരീഫ് തേനത്ത്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.കെ. നാസര്‍, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. പുഷ്പലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെന്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് പ്രതിരോധകുത്തിവെപ്പും ആരോഗ്യസുരക്ഷയും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി മത്സരവും പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് എന്‍.എസ്.എസ.് വളണ്ടിയര്‍മാരുടെ ഫ്ളാഷ് മോബും ഇ.എം.എസ് നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഹെല്‍ത്തി കേരള ബോധവത്ക്കരണ എക്സിബിഷനും നടന്നു.
Follow us on :
Tags:
More in Related News
Please select your location.