Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്നലാംകുന്ന് വെൽഫെയർ അസ്സോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

26 Mar 2025 03:44 IST

ISMAYIL THENINGAL

Share News :

ദോഹ: തൃശ്ശൂർ മന്നലാംകുന്ന് വെൽഫെയർ അസോസിയേഷന്റെ നേതൃതത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

 ഹിലാൽ അരോമ റെസ്റ്റോറന്റിൽ നടന്ന ഇഫ്താർ മീറ്റിൽ സെക്രട്ടറി മുഹമ്മദ് യൂസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ലാൽമോൻ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഇഫ്താർ മീറ്റ് ഉദ്‌ഘാടനം ചെയ്തു. ഇഫ്താർ സംഗമത്തിന് ആശംസ അറിയിക്കുവാനായി ഖത്തർ ഇന്ത്യൻ കമ്യൂണിറ്റി ലീഡേഴ്സ് സന്നിഹിതരായിരുന്നു . 

ഇൻകാസ് ഖത്തർ പ്രസിഡന്റ്‌ ഹൈദർ ചുങ്കത്തറ, വാം ഹൗസ് ട്രേഡിംഗ് എംഡി ഹേമന്ത്, ക്യൂ ബോക്സ് എംഡി - നിഷാം ഇസ്മായിൽ, ചാവക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ്- കബീർ തെരുവത്ത്,

ഗ്ലോബൽ പ്രവാസി അസോസിയേഷൻ അഡ്വൈസറി ചെയർമാൻ - ഷെഹീം മേപ്പാട്ട്, തൃശൂർ ജില്ലാ സൗഹൃദവേദി വൈസ് പ്രസിഡൻ്റ് - കരിപ്പായി തോമസ്, ഫ്രണ്ട്സ് ഓഫ് തൃശൂർ പ്രസിഡൻ്റ്- താജു ചിറക്കുഴി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻ്റ്- ഓമനക്കുട്ടൻ, ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി- ഷഫീഖ്, മീഡിയ ഫോറം ട്രഷറർ- ആർ.ജെ രതീഷ്, റേഡിയോ മലയാളം 98.6 ഡെപ്യൂട്ടി ജിഎം- നൗഫൽ അബ്ദുൽ റഹ്‌മാൻ, നസീം അൽ റബീഹ് പിആർഒ- സന്ദീപ്, മീഡിയ പെൻ സിഇഒ- ബിനു കുമാർ, മജസ്റ്റിക് പ്രസിഡൻ്റ് - നിഹാദ് അലി, 98.6 എഫ്എം ഡിജിറ്റൽ ഡിസൈനർ- ഫഹദ് ചോക്കു, മുഹമ്മദ് ഷാനവാസ് എന്നിവർ ഇഫ്താർ മീറ്റിന് ആശംസകൾ നേർന്നു.


കൂടാതെ സമീപ പ്രദേശങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വെൽഫെയർ അസോസിയേഷന്റെ മുഴുവൻ പ്രവർത്തകരുടെ സാന്നിദ്ധ്യം ഇഫ്താർ മീറ്റിനെ കൂടുതൽ വർണ്ണാഭമാക്കി. മീറ്റിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ട്രഷറർ ഇർഫാൻ ഉൾ ഹഖ് നന്ദി അറിയിച്ചു. മന്നലാംകുന്ന് പ്രദേശത്തെ നിസ്സഹായരായ 19 കുടുംബങ്ങൾക്ക് പ്രതിമാസം നൽകിവരുന്നസംഘടനയുടെ സഹായമായ സാന്ത്വനം പദ്ധതിയുടെ നാലാം ഘട്ടത്തിൽ അർഹരായ കൂടുതൽ കുടുംബങ്ങളിലേക്ക് അത് വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ലാൽ മോൻ പറഞ്ഞു.


Follow us on :

More in Related News