Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രിയ ഗുരുവിൻ്റെ വീട്ടിൽ മമ്മൂട്ടിയെത്തി

03 Jan 2025 23:56 IST

Fardis AV

Share News :


കോഴിക്കോട് :

തനിക്ക് ചലച്ചിത്ര ലോകത്ത് അനശ്വരങ്ങളായ അനേകം കഥാപാത്രങ്ങൾക്ക് തൂലികയിലൂടെ ജന്മം നല്കിയ തൻ്റെ ഗുരുവെന്ന്എം മമ്മൂട്ടി തന്നെ വിശേഷിപ്പിച്ച എം..ടിയുടെ വസതിയായ സിത്താരയിലെത്തി മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി. വെള്ളിയാഴ്ച വൈകീട്ട് 3.55 ഓടെയാണ് എം.ടി യുടെ വീടായ സിത്താരയിലേക്ക് എത്തിയത്. എം.ടി പോയിട്ട് 10 ദിവസമായി മറക്കാൻ പറ്റാത്തത് കൊണ്ടാണ് വന്നതെന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

എം.ടിയുടെ മരണ സമയത്ത് അസർബൈജാനിൽ

 സിനിമ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അതിനാൽ എം.ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുവാനാണ് ഇന്നലെ സിത്താരയിലെത്തിയത്. 10 മിനുട്ടിലേറെ നേരം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചാണ് മടങ്ങിയത്. മമ്മൂട്ടിയുടെ കൂടെ നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.

എം.ടി.പോയിട്ട് 10 ദിവസമായി മറക്കാൻ പറ്റാത്തത് കൊണ്ടാണ് വന്നതെന്ന് എം.ടിയുടെ കുടുംബാംഗങ്ങളെ കണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എം.ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ മരണ സമയത്ത് സാമൂഹിക മാധ്യമത്തിൽ മമ്മൂട്ടി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് മമ്മൂട്ടി അന്ന് എഴുതിയി

രുന്നത്. 

Follow us on :

More in Related News