Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് പ്രത്യാശയിലേക്ക് തിരിയേണ്ട കാലഘട്ടം - മാർ ജോസഫ്പാംപ്ലാനി

09 Mar 2025 19:28 IST

WILSON MECHERY

Share News :

ചാലകുടി : ഇത് പ്രത്യാശയിലേക്ക് തിരിയേണ്ട കാലഘട്ടമാണെന്ന് തലശ്ശേരി രൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉൽബോധിപ്പിച്ചു അഞ്ചു ദിവസം നീണ്ടുനിന്ന 36-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷനിൽ സമാപന സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. വർദ്ധിച്ചുവരുന്ന ആ ന്മഹത്യകൾ, വഴി തെറ്റുന്ന യുവജനങ്ങൾ എത് ദിശയിലേക്ക് നീങ്ങുമെന്നറിയാതെ പകച്ചു നിലക്കുന്ന അവസ്ഥ, ജീവിതം ദുരന്ത രായി മാറുമെന്ന ചിന്ത, വെറുപ്പും അസൂയയും മൂലം ദൈവത്തിൻ്റെ പദ്ധതികൾ കാണാൻ കഴിയുന്നില്ലെന്നും ദൈവാശ്രയം വന്ന് കഴിഞ്ഞാൽ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുമെന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. ദൈവത്തിൻ്റെ പദ്ധതികൾ മനസിലാക്കണമെങ്കിൽ ക്ഷമയോടെ 'കാത്തിരിക്കണമെന്നും കാത്തിരിപ്പിൻ്റെ നടുവിലാണ് പ്രത്യാശയെന്നും ബിഷപ്പ് പറഞ്ഞു. ഫാ മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഡെർബിൻ ഇ റ്റിക്കാട്ടിൽ, ഫാ. ജോസഫ് എറമ്പിൽ എന്നിവർ വചനശുശ്രൂഷ നയിച്ചു. ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി കൺവെൻഷൻ സമാപിച്ചു.

Follow us on :

More in Related News