Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയ് ബാബുവും ലാലി പി എമ്മും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദർ മേരി പൂർത്തിയായി.

16 Mar 2025 22:05 IST

AJAY THUNDATHIL

Share News :

വിജയ് ബാബുവും ലാലി പി എമ്മും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദർ മേരി പൂർത്തിയായി.....


പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്.


ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.


ഓർമ്മക്കുറവും വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നു. സംരക്ഷണം ഏറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം. 


വിജയ് ബാബു, ലാലി പി എം എന്നിവർക്കു പുറമെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ തുടങ്ങി ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.



ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാബു വാപ്പാട്, കെ ജെ മനോജ്

സംഗീതം - സന്തോഷ്കുമാർ,

കല - ലാലു തൃക്കുളം,

കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം,

ചമയം - എയർപോർട്ട് ബാബു,

സ്പോട്ട് എഡിറ്റർ- ജയ്ഫാൽ,

അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം രമേഷ്കുമാർ, സി ടി യൂസഫ്,

പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ,

സ്റ്റിൽസ് - പ്രശാന്ത് കൽപ്പറ്റ,

പിആർഓ - അജയ് തുണ്ടത്തിൽ .......

Follow us on :

More in Related News