Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക വനിതാദിനം ആചരിച്ചു

08 Mar 2025 20:52 IST

WILSON MECHERY

Share News :

കൈപ്പറമ്പ്:

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ലോക വനിതാദിനം ആഘോഷിച്ചു. പകൽ വീട് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ ചടങ്ങിൽ 100 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ പുരസ്കാരം നൽകി ആദരിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷ ടീച്ചർ,,സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലിൻ്റ്റി ഷിജു എന്നിവരെ പൊന്നാട നൽകി പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ ആദരിച്ചു.  വിവിധ മേഖലകളിൽ ഉൾപ്പെട്ട മുതിർന്ന വനിതകളെ ആദരിച്ചു .വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . പതിനഞ്ചാം വാർഡ് മെമ്പർ മേരി പോൾസൺ, മേരി ലോനപ്പൻ പകൽവീട് പ്രസിഡണ്ട് സിഡി ഔസേപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു ഉച്ചഭക്ഷണത്തോടെ യോഗം അവസാനിച്ചു..

Follow us on :

More in Related News