Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റംസാന് വേണ്ടി ഇടവേള എടുക്കുന്നു! ആരോഗ്യവാനാണ്; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ദയവായി നിർത്തൂ; മമ്മൂട്ടി ടീമിന്റെ വാക്കുകൾ

17 Mar 2025 10:40 IST

Shafeek cn

Share News :

മലയാളത്തിൻറെ മഹാനടന്റെ ആരോഗ്യം മോശമെന്നും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹത്തിന്റെ ആരാധകരിൽ ആശങ്ക നിറച്ച വ്യാജവാർത്ത ദ്രുതവേഗത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും തീർത്തും വ്യാജമാണെന്ന് താരത്തിന്റെ PR ടീം ഔദ്യോഗികമായി അറിയിച്ചു.


റമദാൻ നോയമ്പ് എടുക്കുന്നത് കൊണ്ട് തന്നെ ഷൂട്ടിങ്ങിൽ നിന്നും മാറി നിന്നുകൊണ്ട്, അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് മമ്മൂട്ടിയെന്നും അവർ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ അവസ്ഥ മോശമായി എന്നും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു എന്നും ആയിരുന്നു അഭ്യൂഹങ്ങൾപ്രചരിച്ചത്. ആരാധക ബാഹുല്യമുള്ള താരമായത് കൊണ്ട് തന്നെ അഭ്യൂഹങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയത്.


മമ്മുക്ക ഇപ്പോൾ റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അവധിക്കാലം ആഘോഷിക്കുകയാണെന്നും ചിത്രീകരണത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്ത ഇടവേള എടുക്കുകയാണെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി, ചെന്നൈയിൽ കുടുംബത്തോടൊപ്പം കുറച്ചു നല്ല സമയം ചിലവിടാൻ ആണ് ഈ ഇടവേള എന്നും പ്രസ്താവനയിൽ പറയുന്നു. “ഈ ചെറിയ , ഇടവേളയ്ക്ക് ശേഷം, മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ പുത്തൻ സിനിമയുടെ ഷൂട്ടിംങ് സെറ്റിലേക്ക് അദ്ദേഹം മടങ്ങും,” അദ്ദേഹത്തിന്റെ പിആർ പ്രതിനിധി മിഡ്-ഡേയോട് പറഞ്ഞ വാക്കുകൾ ആണിത്


താരത്തിന്റെ ആരോഗ്യനില മോശം ആണെന്ന തരത്തിലാണ് ഇന്നലെ ഉച്ച മുതൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായത്, ഇത് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും കാരണമാക്കി. ഇതോടെയാണ് മമ്മൂട്ടിയുടെ ടീം ഈ ഊഹാപോഹങ്ങൾ പൂർണ്ണമായും പൊളിച്ചു രംഗത്ത് വന്നത്, അദ്ദേഹം നല്ല ആരോഗ്യവാനാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അവർ സ്ഥിരീകരിച്ചതോടെ ആരാധകരും ശാന്തരായി.


ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എത്തുന്ന ത്ശ്രീലങ്കയിൽ ആണ് ഈ പ്രോജക്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന MMMN എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ എന്നിവർ അഭിനയിക്കുമെന്നും സൂചനയുണ്ട് . എന്നിരുന്നാലും, ഔദ്യോഗികമായി അഭിനേതാക്കളുടെ പ്രഖ്യാപനം ഇപ്പോഴും പുറത്തുവന്നിട്ടില്ല.

Follow us on :

More in Related News