Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകാരി ധർണ്ണ നടത്തി

17 Mar 2025 11:50 IST

WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി താലൂക്ക് ജനാധിപത്യ മുന്നണി ധർണ്ണ നടത്തി. ചാലക്കുടി കേരള ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ എം.കെ. അബ്ദുൾ സലാം ഉൽഘാടനം ചെയ്തു.

സഹകരണ സംഘങ്ങളിൽ വായ്‌പ്പക്കാർ പണം തിരിച്ചടക്കാൻ മടികാണിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ അബദ്ധ ജഡിലമായ പ്രസ്‌താവനകൾ പിൻവലിക്കുക.


. പൊതുയോഗങ്ങളിൽ പകുതിയിൽ അധികം അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഭരണസമിതിയെ പിരിച്ചുവിടാം എന്ന പുതിയ നിയമം റദ്ദാക്കുക.


സഹകരണ ബാങ്കുകളിലെ ജപ്‌തി നടപടികളിൽ വ്യക്തത വരുത്തുക.


കേരള ബാങ്കിന്റെ അശാസ്ത്രീയമായ പലിശ നിർണ്ണയം പുനഃപരിശോധിക്കുക.


കോമൺ സോഫ്റ്റ്‌വെയർ നിർദ്ദേശം പിൻവലിക്കുക.


സർക്കാരിൽനിന്നു സംഘങ്ങൾക്ക് കാർഷിക

കടാശ്വാസമുൾപ്പെടെയുള്ള കുടിശ്ശികകൾ ഉടൻ നൽകുക.


സംഘം വക റിസർവ്വ് ഫണ്ട് വക മാറ്റാനുള്ള നിർദ്ദേശം പിൻവലിക്കുക.


സംഘങ്ങളുടെ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾക്ക് ഇളവ് അനുവദിക്കുക.


നിർബന്ധപൂർവ്വം ക്ലാസ്സിഫിക്കേഷൻ തരം താഴ്ത്താനുള്ള നടപടികൾ പിൻവലിക്കുക 


എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

സഹകരണ ജനാധിപത്യ വേദി താലൂക്ക് ചെയർമാൻ ഒ എസ് ചന്ദ്രൻ അധ്യക്ഷനായിരുന്നു. താലൂക്ക് കൺവീനർമാരായ വി എൽ ജോൺസൻ, ഇ ഡി സാബു, 

കെ ഇ എഫ് താലൂക്ക് സെക്രട്ടറി 

സിന്റോ മാത്യു,

എം.കെ.ജോസഫ്, തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News