Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 22:47 IST
Share News :
റിയാദ്- സൗദി അറേബ്യയിലെ അൽ ഹസയിൽ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്. അൽ ഹസയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായ അജ്മൽ, റൊട്ടി വിതരണത്തിനായി വാഹനം ഓടിച്ചുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓട്ടത്തിനിടെ സെയിൽസ് വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം. ഇദ്ദേഹം ഒൻപത് മാസം മുമ്പാണ് ഉപജീവനത്തിനായി സൗദി അറേബ്യയിൽ എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിെൻറ ആഘാതത്തിലാണ് പ്രവാസി സമൂഹവും നാട്ടിലെ ബന്ധുക്കളും
Follow us on :
More in Related News
Please select your location.