Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി

20 Apr 2025 16:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. മത്ര അറേബ്യൻ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാർ (55) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദീർഘകാലമായി മസ്‌കറ്റിൽ പ്രാവസ ജീവിതം നയിച്ചു വരുന്ന ഗോപകുമാർ നേരത്തെ ഇന്ത്യൻ സ്‌കൂൾ ബസ് ഡ്രൈവറായും സേവനമനുഷ്ഠിച്ചിരുന്നു. 

പിതാവ്: ഭാസ്കരൻ നായർ.മാതാവ്: സരസ്വതി അമ്മ. ഭാര്യ: ശീലാകുമാരി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News