Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2025 16:36 IST
Share News :
തലയോലപ്പറമ്പ്: വടകര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ 18-ാമത് പ്രതിഷ്‌ഠാ വാർഷികവും, എസ്. എൻ.ഡി.പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടേയും, വനിതാസംഘം, യൂത്ത്‌മൂവ്മെൻ്റ്, കുടുംബ യൂണിറ്റുകൾ എന്നിവയുടെ കുടംബസംഗമവും 20, 21 തീയ്യതികളിൽ നടക്കും. പ്രതിഷ്‌ഠാ വാർഷിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ജിതിൻ ഗോപാൽ തന്ത്രി, ക്ഷേത്രം മേൽശാന്തി ഇടവട്ടം രാജേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 20ന് രാവിലെ 7 ന് പതാക ഉയർത്തൽ വൈകിട്ട് 7ന് നടക്കുന്ന കുടുംബ സംഗമം തലയോലപ്പറമ്പ് യുണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് വി. വി. വേണപ്പൻ അധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡൻ്റ് എം.കെ അനിൽകുമാർ, സെക്രട്ടറി ഡി.സജീവ്, എ.എസ്. പ്രകാശൻ, പി.പി. സോമൻ, വത്സല മോഹനൻ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 8ന് ഫ്യൂഷൻ കൈകൊട്ടികളി. 21 ന് രാവിലെ 5 ന് നടതുറക്കൽ, 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8 ന് പന്തീരടിപൂജ 10 ന് കലശപൂജ, കളഭാഭിഷേകം തുടർന്ന് വിശേഷാൽ സർപ്പപൂജയും തളിച്ചുകൊടയും.
ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്. വൈകിട്ട് 5ന് നടതുറക്കൽ, ദീപാരാധന. 7 ന് നടക്കുന്ന സർവ്വമത സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്യും.ശാഖാ പഞ്ചായത്ത് കമ്മറ്റിയംഗം സന്തോഷ് മാവുങ്കൽ അധ്യക്ഷത വഹിക്കും.ശാഖാ കമ്മറ്റിയംഗം അഡ്വ. കെ.എസ്. ശ്രീനിവാസൻ വൈക്കം താലൂക്ക് എൻ. എസ്. എസ് യൂണിയൻ കമ്മറ്റിയംഗം എൻ. മധു, വടകര യാക്കോബായ സുറിയാനി പള്ളി വികാരി റവ. ഫാദർ ജിയോ കുര്യൻ, വടകര മുസ്ലീം ജമാ അത്ത് ചീഫ് ഇമാം
അബ്‌ദുൽ ഹക്കീം അൽഹാദി, വരിക്കാംകുന്ന് സി. എസ്. ഐ പള്ളി വികാരി റവ. ഫാദർ അനീഷ് പി.ജെ, വരിക്കാംകുന്ന് ഇന്ദിരാൻ ചിറയ്ക്കൽ ക്ഷേത്രം ജനറൽ സെക്രട്ടറി സി. ആർ. പ്രകാശൻ, കെ.പി. എം.എസ് വടകര ശാഖ സെക്രട്ടറി എസ്. കെ. ജയമ്മ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് നൃത്ത്യനൃത്ത്യങ്ങൾ നടക്കും.
Follow us on :
Tags:
More in Related News
Please select your location.