Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2025 20:20 IST
Share News :
കോട്ടയം: ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്ന് ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ കോട്ടയം മാങ്ങാനം സ്വദേശി ഡോ. മാത്യൂ സാമുവേൽ കളരിക്കൽ (77). അന്തരിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000-ത്തിൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെത്. നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹമാണ്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിങ് സ്റ്റെൻഡിങ്, കൊറോണറി സ്റ്റെൻഡിങ് തുടങ്ങിയവയിൽ വിദഗ്‌ധനായിരുന്നു ഡോ. മാത്യു സാമുവൽ കളരിക്കൽ. രാജ്യത്ത് ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവലാണ്. ഹൃദയ ധമനികളിലെ തടസം നീക്കുന്ന ആൻജിയോപ്ലാസ്റ്റിയിൽ ലോക സ്റ്റെന്റുകൾക്കു പകരം സ്വയം വിഘടിച്ചു ഇല്ലാതാകുന്ന ബയോ സ്റ്റെന്റുകൾ ഉപയോഗിച്ചുള്ള ചികിത്സയുടെ അമരക്കാരിലൊരാളും അദ്ദേഹമാണ്. ചെന്നൈ അപ്പോളോ, മുംബൈ ലീലാവതി, ബ്രീച്ച് കാൻഡി അടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1948 ജനുവരി ആറിന് കോട്ടയം മാങ്ങാനത്താണ് ഡോ. മാത്യു സാമുവൽ ജനിച്ചത്. ആലുവ യുസി കോളജിലെ പഠനത്തിന് ശേഷം 1974ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാൻലി കോളജിൽ നിന്നു എംഡിയും മദ്രാസ് മെഡിക്കൽ കോളജിൽ നിന്നു ഡിഎമ്മും പാസായി. പീഡിയാട്രിക്ക് സർജറി ട്യൂട്ടറായാണ് ജോലി ആരംഭിച്ചത്. ആൻജിയോപ്ലാസ്റ്റിയുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന സൂറിച്ചിലെ ഡോ. ആൻഡ്രിയാക് ജെൻസിക്ക് സൂറിച്ചിലേക്ക് ക്ഷണിച്ചതിനെ തുടർന്ന്. സ്കോളർഷിപ്പോടെ അദ്ദേഹം സൂറിച്ചിലേക്കും പിന്നീട് യുഎസിലേക്കും പോയി.അറ്റ്ലാന്റയിലെ എമറി സർവകലാശാലയിലാണ് അദ്ദേഹം ആൻജിയോപ്ലാസ്റ്റിയിൽ ഗവേഷണങ്ങൾ നടത്തിയ ശേഷം 1986 ൽ ചെന്നൈയിൽ തിരിച്ചെത്തി.ഭാര്യ - ബീന മാത്യു. മക്കൾ - സാം മാത്യു, അന മേരി മാത്യു. മരുമക്കൾ - മെറിൻ, ടാജർ വർഗീസ്. 21 ന് ഉച്ചയ്ക്ക് 2 ന് മാങ്ങാനത്തെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാങ്ങാനം സെന്റ് പീറ്റേഴ്സ്‌സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
Follow us on :
More in Related News
Please select your location.