Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ക്രൈസ്തവ സമൂഹം ദുഃഖ വെള്ളി ആചരിച്ചു.

18 Apr 2025 22:11 IST

santhosh sharma.v

Share News :

വൈക്കം : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ദുഃഖ വെള്ളി ആചരിച്ചു.ഫൊറോനയിലെ വിവിധ ഇടവകകളുടെനേതൃത്വത്തിൽ നടത്തിയ പരിഹാര പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈക്കം ഫൊറോനയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ വൈക്കം വെൽഫെയർ സെൻ്ററിലേക്ക് നടത്തിയ പരിഹാര പ്രദക്ഷിണം ക്രൈസ്തവരുടെ വിശ്വാസതീഷ്ണതയുടെ പ്രഘോഷണമായി. വൈക്കം ഫൊറോന, വല്ലകം, നടേൽ, ഉദയനാപുരം, ടി വി പുരം, തോട്ടകം, ചെമ്മനത്തുകര, കൊട്ടാരപ്പള്ളി, ഓർശ്ലേം, ജോസ് പുരം, അമലാപുരി ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വൈക്കം വെൽഫെയർ സെൻ്ററിൽ പരിഹാര പ്രദക്ഷിണം സംഗമിച്ചതിനെതുടർന്ന് ഫാ. അബ്രഹാം ഓലിയപ്പുറം പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് കബറടക്ക ശുശ്രൂഷയുടെ ദൃശ്യാവിഷ്കാരം നടത്തി.

വൈക്കം ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, ജനറൽ കൺവീനർ മാത്യു ജോസഫ് കോടാലിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി. തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന പരിഹാര പ്രദക്ഷിണവും

വിശ്വാസികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. കനത്ത മഴയിലും നൂറ് കണക്കിന് വിശ്വാസികൾ നഗരം ചുറ്റി നടന്ന ചടങ്ങിൽ പങ്കെടുത്തു.സിസ്റ്റർ ഷെറിൻ സി. എസ്‌. എൻപീഡാനുഭവ സന്ദേശം നൽകി. ഇടവക വികാരി റവ.ഡോ.ബെന്നി ജോൺമാരാംപറമ്പിൽ, ഫാ.ഫ്രെഡ്ഡി കോട്ടൂർ, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ,ബേബി പുത്തൻപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി. ഈസ്റ്റർ ദിനമായ 20 നുള്ള തിരുകർമങ്ങൾ ശനിയാഴ്ച രാത്രി 10ന് ആരംഭിക്കും. വിശുദ്ധ കുർബാന, തുടർന്ന് കലാപരിപാടികൾ, നോമ്പ് വീടൽ, ഈസ്റ്റർ മുട്ട വിതരണം.20ന് രാവിലെ 7നും 8.30നും വി.കുർബാന എന്നിവ നടക്കും.

Follow us on :

More in Related News