Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് 20ന് നടക്കും.

18 Apr 2025 17:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി. യോഗം 221-ാം നമ്പർ അടിയം ശാഖയുടെയും വനിതാസംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് 20ന് നടക്കും. ജ്ഞാന ശിഖ- 2 എന്ന പേരിൽ അടിയം പ്രാർത്ഥനാലയത്തിൽ രാവിലെ 9.30ന് നടക്കുന്ന പരിപാടി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ്

ബാബു കുറുമഠം അധ്യക്ഷത വഹിക്കും.

ശാഖ സെക്രട്ടറി ബിജു പുത്തൻത്തറ,

ശാഖ വൈസ്. പ്രസിഡന്റ് അനിൽകുമാർ പാറേച്ചിറ തുടങ്ങിയവർ പ്രസംഗിക്കും.

പ്രൊഫ. സതീഷ് പോറ്റി, പ്രൊഫ.വി.ആർ കൃഷ്ണനുണ്ണി എന്നിവർ ക്ലാസ് നയിക്കും.

Follow us on :

More in Related News