Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മടത്തുംപടി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട്- ഷാൻ്റി ജോസഫ് തട്ടകത്തിന്റെ പരാതിയിൽ പരിഹാരമായി

19 Feb 2025 12:19 IST

WILSON MECHERY

Share News :


മാള: മഠത്തുംപടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് എല്ലാ സൗകര്യങ്ങളോടുകൂടി മൂന്നു മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കണമെന്ന് ഹൈക്കോടതി.

പൊതു പ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് നൽകിയ ഹർജ്ജിയിലാണ് വിധി.

സംസ്ഥാന ചീഫ് സെക്രട്ടറി,അഡിഷ്ണൽ ചീഫ് സെക്രട്ടറി എന്നിവരോടാണ് ഉത്തരവ് നടപ്പിലാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞു രണ്ട് വർഷമായിട്ടും മഠത്തുംപടി സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ച്

പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് സർക്കാരിലേയ്ക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജിയി നൽകിയത്.

രണ്ട് മാസത്തിനുള്ളിൽ ഈ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ഉത്തരവിട്ടെങ്കിലും സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മോശമായതിനാൽ പൊയ്യ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് മടത്തുംപടി സ്മാർട്ട് വില്ലേജ് പ്രവർത്തിപ്പിക്കാൻ മതിയായ ജീവനക്കാരെ നിയമിക്കാൻ സാധ്യമല്ലയെന്നുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്.

ഇതിനെ തുടർന്ന് ഷാൻ്റി ജോസഫ് തട്ടകത്ത് വീണ്ടും ഹൈക്കോടതിൽ ഫയൽ ചെയ്ത ഹർജ്ജിയിലാണ് അനുകൂല വിധി.

കേരള ചീഫ് സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറി (റവന്യൂ), ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ, തൃശ്ശൂർ ജില്ലാ കളക്ടർ, കൊടുങ്ങല്ലൂർ താലൂക്ക് തഹസിൽദാർ, പൊയ്യ വില്ലേജ് ഓഫീസർ ഇവരെ കക്ഷികളായി ചേർത്തിട്ടാണ് ഹർജ്ജി നൽകിയിരുന്നത്.  

ആദ്യ ഹർജ്ജി ഹൈക്കോടതിയിലെത്തിയതിനെ തുടർന്ന്  പൊയ്യ ഗ്രൂപ്പ് വില്ലേജ് ഓഫീസിൻ്റെ സബ് സെൻ്ററായി മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസിനെ തൽക്കാലം മാറ്റുകയും പുതിയ ഓഫീസിൽ വില്ലേജ് അസിസ്റ്റന്റിനെ വെച്ച് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.  അതിനായി പൊയ്യ വില്ലേജിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ മടത്തുംപടി വില്ലേജിലേയ്ക്ക് അയക്കുകയും ഉച്ചവരെ അവിടെ ജോലിയ്ക്ക് നിശ്ചയിച്ചു.

അവിടെ വരുന്ന അപേക്ഷകൾ വാങ്ങി പൊയ്യ വില്ലേജിൽ കൊണ്ടുവന്ന് അടുത്ത ദിവസങ്ങളിൽ തിരിച്ച് മടത്തുംപടി വില്ലേജിൽ എത്തിച്ച് കക്ഷികൾക്കു നൽകുകയെന്ന പ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്.

പൊയ്യ വില്ലേജ് ഓഫീസിലെ നിലവിലുള്ള ഒരു ഉദ്യോഗസ്ഥൻ മടത്തുംപടിയിലേയ്ക്ക് പോയത് പൊയ്യ ഗ്രൂപ്പ് വില്ലേജിൻ്റെ പ്രവർത്തനം ബുദ്ധിമുട്ടിലാക്കി.

പിന്നീട് ഈ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയതോടെ വീണ്ടും ഈ ഓഫീസ് അടഞ്ഞുകിടന്നു.

പരാതിയെ തുടർന്ന് വീണ്ടും ഒരു ഉദ്യോഗസ്ഥനെ മടത്തും പടിയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

2020 ൽ അന്നത്തെ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് മഠത്തുംപടി സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എന്നാൽ ഗ്രൂപ്പ് വില്ലേജുകൾ വിഭജിക്കുപ്പോൾ പുതിയ ഉദ്യോഗസ്ഥ തസ്തികൾ ആവശ്യമായിവരും. എന്നാൽ പുതിയ തസ്തികകൾക്ക് ധനകാര്യ വകുപ്പ് അനുമതി നൽകാത്തതാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തനസജ്ജമാകാൻ തടസ്സം നേരിട്ടത്. പൊയ്യ, മടത്തുംപടി, പള്ളിപ്പുറം എന്നീ മൂന്ന് വില്ലേജുകൾ ചേർന്ന പൊയ്യ ഗ്രൂപ്പ്‌ വില്ലേജിൽ നിന്ന് മടത്തുംപടി അടർത്തി മാറ്റിയിട്ടാണ് മടത്തുംപടി നിവാസികളുടെ സൗകര്യത്തിനായി സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടം മടത്തുംപടി ജഡ്ജിമുക്കിൽ കൊണ്ടുവന്നത്. മഠത്തുംപടി വില്ലേജ് നിവാസികൾ ആറ് കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പൊയ്യ ഗ്രുപ്പ് വില്ലേജ് ഓഫീസിൽ ബസ്സ് മാർഗ്ഗം എത്തിച്ചേരണമെങ്കിൽ മാളയിലെത്തി മറ്റൊരു ബസ്സില്‍ കയറി ഇറങ്ങി 12 കിലോമീറ്ററോളം യാത്ര ചെയ്തു വേണം പൊയ്യ ഗ്രൂപ്പ് വില്ലേജിൽ എത്തിച്ചേരാൻ. 

മഠത്തുംപടി വില്ലേജ് നിവാസികളുടെ ഈ ബുദ്ധിമുട്ടിന് പരിഹാരമായിട്ടാണ് 44 ലക്ഷം രൂപ ചിലവഴിച്ച് നിർമിതി കേന്ദ്രമാണ് വില്ലേജ് ഓഫീസിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. മഠത്തുംപടി സ്വദേശി പടിയിൽ ജോൺസൺ തോമസ് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് പുതിയ സ്മാർട്ട്‌ വില്ലേജ് ഓഫീസ് പണി പൂർത്തീകരിച്ചിട്ടുള്ളത്. 1861 സ്‌ക്വയർഫീറ്റിൽ സ്വീകരണ വരാന്ത, വില്ലേജ് ഓഫീസറുടെ മുറി, റെക്കോർഡ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി, അംഗപരിമിതർക്കായി പ്രത്യേക പ്രവേശന കവാടവും ശുചിമുറിയും തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട്‌ വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ് സേവനങ്ങൾ ഇനി മുതൽ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുമെന്നും വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് കാല താമസമില്ലാതെ ഇനി മുതൽ കാര്യങ്ങൾ ചെയ്തു മടങ്ങാമെന്ന വാഗ്ദാനത്തോടെയാണ് എം എൽ എ യും എം പിയും അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് ആഘോഷപൂർവ്വമുള്ള ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനാനന്തരം പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത് നാലര വര്‍ഷമായിട്ടും സ്മാർട്ട് വില്ലേജ് ഓഫീസായി ആരംഭിക്കാത്തതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

Follow us on :

More in Related News