Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബിഎസ്എൻഎൽ ടവർ ബാറ്ററി മോഷണം;ഒരാൾ പിടിയിൽ.

30 Jun 2025 22:59 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് കാട്ടിക്കുന്നിലുള്ള ബിഎസ്എൻ എൽ ടവറിലെ ബാറ്ററി മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ.അരൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഈ മാസം 21 ന് രാത്രിക്കും 22 ന് പുലർച്ചെയുമാണ് മോഷണം നടന്നത്.22 ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.3 ലക്ഷത്തിലധികം വിലവരുന്ന 24 ഓളം ബാറ്ററികളാണ് നഷ്ട്ടപ്പെട്ടത്. വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയത് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വോഷണം നടത്തുന്നതിനിടെയാണ് അരൂർ സ്വദേശിയായ യുവാവ് പിടിയിലാകുന്നത്. മോഷണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. മറ്റ് പ്രതികൾക്കായി പോലീസ് അന്വോഷണം ശക്തമാക്കി.


Follow us on :

More in Related News