Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരീൽ മാധ്യമ പ്രവർത്തകന് വധഭീഷണി,

30 Jun 2025 21:40 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, സ്റ്റാർ വിഷൻ റിപ്പോർട്ട്‌റും ആയ രവീന്ദ്രൻ സറിനെ +919526360099  വാർത്ത ശേഖരണത്തിനിടെ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയതായി പരാതി. ഇന്ന് രാവിലെ 10 മണിക്ക് മണർകാട് ബൈ പാസ്സ്നടുത്തു വച്ചുണ്ടായ ഒരു കാർ അപകടം റിപ്പോർട്ട്‌ ചെയ്യാൻ ഏത്തിയതായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനത്തിനിടെ ആണ് കാറിലുണ്ടായിരുന്ന കണ്ടാലറിയാവുന്നവർ ചേർന്ന് രവീന്ദ്രൻ സറിനെ വധിക്കുമെന്ന് ഭിഷണിപെടുത്തുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും , ജോലി തടസപ്പെടുത്തുകയും, പൊതുജന മധ്യത്തിൽ അപമാനിക്കുകയും ചെയ്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വധഭീഷണി നടത്തിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കോട്ടയം ജില്ലാ വർക്കിംഗ് സെക്രട്ടറി ബെയ്ലോൺ എബ്രാഹം രേഖാമൂലം പരാതി നൽകി. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിയും ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്രം തടസപ്പെടുത്തി, മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭിഷണിപ്പെടുത്തി സ്ഥലത്ത് ഭികരാന്തരീക്ഷം സൃഷ്‌ടിച്ചവരെ മാതൃക്പരമായി ശിക്ഷിക്കണമെന്ന് കേരള പത്ര പ്രവൃത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു..

Follow us on :

More in Related News