Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 18:32 IST
Share News :
മേപ്പയൂർ :മനുഷ്യമനസ്സുകളിലെ കാലുഷ്യങ്ങളെ അകറ്റാനും വേദനിക്കുന്ന മനസ്സുകളിൽ സാന്ത്വനമേകാനും
സംഗീതത്തിനു കഴിയുമെന്ന് ഗാനര ചയിതാവ് രമേശ് കാവിൽ പറഞ്ഞു. ലോക സംഗീത ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മേപ്പയ്യൂരിൽ സംഘടിപ്പിച്ച സംഗീതനിശയും ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.അനീഷ് അധ്യക്ഷത വഹിച്ചു. സംഗീത രംഗത്തെ പ്രതിഭകളായ എം .പി.ശിവാനന്ദൻ ഭാഗവതർ, മേപ്പയൂർ ബാലൻ,ആർ.കെ.മാധവൻ നായർ,
സത്യൻ മേപ്പയൂർ, രതീഷ് മേപ്പയൂർ,ഷാജികീഴ്പയൂർ, എം.പി.രാജേന്ദ്രൻ, മുരളി നാദം, പി.ടി.പ്രദീപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ഡിസിസി നിർവാഹക സമിതി അംഗം കെ.പി.വേണുഗോപാൽ, യു ഡി എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, മണ്ഡലം ട്രഷറർ സുധാകരൻപുതുകുളങ്ങര, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം.ബാബു, മണ്ഢലം ജനറൽ സെക്രട്ടറി സത്യൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു തുടർന്ന് സംഗീത നിശയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.