Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 21:05 IST
Share News :
വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗനവാടികളിൽ നിലവിൽ നടന്നിട്ടുള്ള നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് നടത്തിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ സോണിക പറഞ്ഞു. 2017-ൽ അപേക്ഷ ക്ഷണിക്കുകയും 2022ൽ സർട്ടിഫിക്കറ്റ് പരിശോധനയും ഇന്റർവ്യൂ നടത്തി 2024 ഫെബ്രുവരിയിൽ സാമൂഹിക ക്ഷേമ വകുപ്പാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ റാങ്ക് ലിസ്റ്റ് പഞ്ചായത്ത് ഓഫീസിലും ബന്ധപ്പെട്ട ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്നും ഒന്നരവർഷം മുമ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിനെ സംബന്ധിച്ച് യാതൊരു പരാതിയും ഉണ്ടായിട്ടുള്ളതല്ലെന്നും ഇതിനിടയിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്നും വർക്കർ തസ്തികയിലേക്ക് മൂന്നു പേരെയും ഹെൽപ്പർ തസ്തികയിലേക്ക് ഒരാളെയും നിയമിച്ചിട്ടുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു. 2027 ജനുവരി വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നതെന്നും യാഥാർത്ഥ്യം ഇതായിരിക്കെ പഞ്ചായത്ത് ഭരണസമിതിയെ അപകീർത്തിപ്പെടുത്തുന്നതിന് പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.