Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 07:22 IST
Share News :
ചാലക്കുടി:
ട്രാംവേ റോഡിൽ കട്ടിപ്പൊക്കം സെൻ്ററിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിൻ്റെ കാന ഇടിഞ്ഞ് ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനാൽ കാന പുതുക്കി പണിത് കവർസ്ലാബ് ഇട്ട് ഗതാഗതയോഗ്യമാക്കണമെന്നും കമ്മ്യുണിറ്റി ഹാളിൻ്റെ മെയിൻ്റനൻസ് വർക്കുകൾ ഉടൻ തീർക്കണമെന്നും 13-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയോഗം നഗരസഭയോടും എം എൽ എ യോടും ആവശ്യപെട്ടു. ബൂത്ത് പ്രസിഡണ്ട് ബാബു തെക്കേക്കരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം യുഡിഎഫ് കൺവീനർ ഒ എസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി ദാസൻ ,രാജേഷ് കങ്ങാടൻ, നിധിൻ കുരിശിങ്കൽ, ശരത് ഷാജു, ഷൈബി റൈജു എന്നിവർ പ്രസംഗിച്ചു. വാർഡ് കമ്മറ്റിയിലേക്ക് പുതിയതായി ഡിക്സൺ തെറ്റയിൽ , സജീവൻ കുണ്ടു മറ്റത്തിൽ, പ്രദീഷ് തണ്ടേങ്ങാട്ടിൽ, ഷൈബി റൈജുപാളയം കോട്ടുക്കാരൻ, പ്രവീൺ തണ്ടേങ്ങാട്ടിൽ, പുരുഷോത്തമൻ കാലായിൽ , ജോസ് മുള്ളൻങ്കുഴി, ഷിജിതപ്രവീൺ, നൂർജഹാൻ സിദിഖ് വെളുത്തകടവ് എന്നിവരെ ഉൾപ്പെടുത്തി വിപുലീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.