Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 12:47 IST
Share News :
മേപ്പയ്യൂർ: അനുദിനം വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെ പ്രതിരോധിക്കുവാൻ യോജിച്ച കൂട്ടായ്മകൾ ഉയർന്ന് വരണമെന്ന് എഴുത്തുകാരനും നിരൂപകനുമായ മോഹനൻ ചേനോളി പറഞ്ഞു. അറിവും സംസ്കാരവും ഉയർന്ന വിദ്യാഭ്യാസവുമുള്ള പുതിയ തലമുറയെ മറ്റൊരു തലത്തിലേക്ക് ബോധപൂർവ്വം കൊണ്ടുപോകുന്ന ഭീതിജനകമായ ഈ പ്രതിസന്ധിയെ മറി കടക്കാൻ സമൂഹത്തിലെ എല്ലാ തരക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മേപ്പയൂരിലെ സിംഫണി വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. സി.കെ. രാജീവൻ , എം. അനീഷ് , എ.കെ. അബ്ദുൾ റസാഖ്, എൻ.കെ. രതീഷ്, കെ.കെ. രഘു, എൻ.കെ. ശ്രീജ എം.പി. സുബീറ, യു . എൻ .സോണിയ, ബിജു കൊട്ടാരക്കര തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.