Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഷ്‌റഫ്‌ കൂട്ടായ്മ ഖത്തർ: പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് മെമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

01 Jul 2025 03:41 IST

ISMAYIL THENINGAL

Share News :

ദോഹ: അഷ്‌റഫ്‌ കൂട്ടായ്മ ഖത്തർ, പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് മെമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. 

വക്ര ബർവാ വില്ലേജിലെ കാലിക്കറ്റ് ടെസ്റ്റി റസ്റ്റോറന്റിൽ നടന്ന പരിപാടികൾ   

ജനറൽ സെക്രട്ടറി അഷ്റഫ് മമ്പാടിന്റെ ഖിറാഅത്തോടെ തുടക്കം കുറിച്ചു.               

പ്രസിഡണ്ട് അഷ്റഫ് മൊയ്തുവിന്റെ അധ്യക്ഷതയിൽ മുഖ്യരക്ഷാധികാരി അഷ്റഫ് അമ്പലത്ത് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.           


വിദ്യാഭ്യാസത്തിലും, തൊഴിലിലും,ക്ഷേമ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടൊപ്പം കുട്ടികളിലെ വിവിധ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതും അഷ്‌റഫ്‌ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്നും അതിന്റെ തുടക്കമാണ് സംഘടനയുടെ ആറാം വാർഷികത്തിൽ ഈ അവാർഡ് വിതരണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട്‌ പറഞ്ഞു.


യോഗത്തിൽ സിദ്ദീഖ് ചെറുവല്ലൂർ ഐ സി ബി ഫ് ഇൻഷുറൻസിന്റെ ഗുണങ്ങളും, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും, നോർക്ക, പ്രവാസി ക്ഷേമനിധി, എന്നിവയെക്കുറിച്ചും വിശദമായി സംസാരിക്കുകയും, സംശയങ്ങൾക്ക് മറുപടിയും നൽകി. ചടങ്ങിനോടനുബന്ധിച്ച് പദ്ധതികളിൽ ചേരുവാനുള്ള ഹെല്പ് ഡെസ്കും ഏർപ്പെടുത്തിയിരുന്നു.          


തുടർന്ന് അഷ്റഫ് ഉസ്മാന്റെ നേതൃത്വത്തിൽ അഷ്‌റഫ് കൂട്ടായ്മ മെമ്പർമാരും,അവരുടെ കുടുംബങ്ങളും, കുട്ടികളും ഉൾപ്പെടെ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മികവേകി. 

ട്രഷറർ അഷ്‌റഫ്‌ ഹരിപ്പാടും മറ്റു ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.






Follow us on :

More in Related News