Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 16:52 IST
Share News :
കൊയിലാണ്ടി: ജില്ലയിലെ മുഴുവൻ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ
ആരോഗ്യ ചികിത്സാ ആനുകൂല്യ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.
ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമടക്കം 1000 ത്തോളം പേർക്ക് ആനുകൂല്യം ലഭ്യമാകും.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് യു.ടി.ബാബു ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. പി.കെ. പ്രിയേഷ്കുമാർ, കെ.ടി.കെ. റഷീദ്, ദേവരാജ് കന്നാട്ടി, സതീഷ് ബാലുശ്ശേരി, ടി.എ. ജുനൈദ്, രവി ഇടത്തിൽ, പി.എം.സുനന്ദ ,ബഷീർ ആരാമ്പ്രം എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.