Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക കേരളം ഓൺലൈൻപോർട്ടൽ; ഖത്തർ പ്രവാസി സംഘടനകളുടെ യോഗം ഡിസംബർ 19 ന്.

15 Dec 2024 03:44 IST

ISMAYIL THENINGAL

Share News :

ദോഹ: ലോക മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും, അടിയന്തര ഘട്ടങ്ങളിലും നിത്യ ജീവിതത്തിലും കേരള സർക്കാരുമായി ബന്ധം നിലനിർത്തുവാനുമുള്ള ഓൺലൈൻ സംവിധാനമാണ് ലോക കേരളം ഓൺലൈൻ പോർട്ടൽ. ജൂൺ 14-15ന് കേരള നിയമസഭയിൽ നടന്ന ലോക കേരള സഭ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്ത ലോക കേരളം ഓൺലൈൻ പോർട്ടൽ ലോകമാകമാനമുള്ള മലയാളി പ്രവാസികളിലേക്ക് എത്തിക്കുവാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്.


ആദ്യഘട്ടം എന്ന നിലയിൽ പ്രമുഖ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങൾ സംഘടിപ്പിച്ചു വരുന്നു.  പ്രസ്തുത യോഗത്തിൽ പോർട്ടലിന്റെ സാധ്യതകളും ഉദ്ദേശലക്ഷ്യങ്ങളും വിശദമായി അവതരിപ്പിക്കും. കൂടാതെ രജിസ്ട്രേഷൻ സംബന്ധിച്ച ചെറു പ്രസന്റേഷനും ഉണ്ടാകും. ആയതിനാൽ ഖത്തറിലെ പരമാവധി പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓൺലൈൻ യോഗം ഡിസംബർ 19 ഇന്ത്യൻ സമയം രാത്രി 9 മണിക്ക്(ഖത്തർ സമയം വൈകീട്ട് 6.30) ചേരുന്നതാണ്. 

➡️ ഒരു സംഘടനയിൽ നിന്ന് ഭാരവാഹികൾ ഉൾപ്പെടെ പരമാവധി 5 പേർക്ക് യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.


നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ലോകകേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസഫ് ഐ.എ.എസ്, നോർക്ക-റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി എന്നിവർ യോഗത്തിൽ പങ്കെടുക്കും. 



മീറ്റിംഗ് ലിങ്ക് :

Loka Keralam Online - Qatar

Thursday, December 19 · 9:00 – 10:30 pm

Time zone: IST

Google Meet joining info

Video call link: https://meet.google.com/iyg-ixbq-wrv


Follow us on :

More in Related News