Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കല്ലുങ്കൽ റെയിൽവേ ഗേറ്റ് അടച്ചത് മൂലം പ്രദേശവാസികളും കർഷകരും ദുരിതത്തിൽ.

08 Jan 2026 19:05 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അറ്റകുറ്റപണികളുടെ പേര് പറഞ്ഞ് റെയിൽവേ അടച്ചുപൂട്ടിയ കല്ലുങ്കൽ റെയിൽവേ ഗേറ്റിനു മുന്നിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിക്ഷേധിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു , വാർഡ് മെമ്പർ എം.വി. റോയി , വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ സജിത , അനുറാവുജി , ബിന്ദു സണ്ണി, കോൺഗ്രസ് നേതാക്കളായ എം. ആർ ഷാജി , ജയേഷ് മാമ്പള്ളിൽ, സി.ജി ബിനു, പി.കെ രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പ്രദേശത്തെ സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പങ്കെടുത്തു. കുളിക്കടവുകളും, പാടശേഖരങ്ങളും അടക്കമുള്ള ഇവിടെക്ക് റെയിൽവേ ഗേറ്റ് അടച്ചത് മൂലം ജനങ്ങൾക്ക് കടന്നുചെല്ലുവാൻ മറ്റ് മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ്. കർഷകർക്ക് വിളവിറക്കേണ്ട സമയത്ത് ആവശ്യമായ വളവും മറ്റ് കാർഷിക ഉപകരണങ്ങളും പാടശേഖരങ്ങളിലേക്ക് എത്തിക്കുവാൻ മാർഗം ഇല്ലാതെ കർഷകർ കഷ്ടപ്പെടുകയാണ്. ഈ ഭാഗത്ത് താമസിക്കുന്ന വീട്ടുകാർ തന്മൂലം ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ ദുരവസ്ഥ കാണിച്ചുകൊണ്ട് ബന്ധപ്പെട്ട റെയിൽവേ അധികാരികൾക്ക് നിവേദനം നൽകിയതായും അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം റെയിൽവേ അധികാരികളുടെ ഓഫീസിന് മുന്നിൽ ശക്തമായ സമരം സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ജനപ്രതിനിധികളും നേതാക്കളും.

Follow us on :

More in Related News