Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 03:02 IST
Share News :
ദോഹ: കോളേജുകളിൽ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ക്രൂരമായ റാഗിങ് വാർത്തയാവുകയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയത സാഹചര്യത്തിൽ കെഎംസിസി ഖത്തർ തൃത്താല മണ്ഡലം കമ്മറ്റിയുടെ പഠന ഗവേഷണ പരിശീലന വിഭാഗം "ദിശ തൃത്താല" , ആന്റി റാഗിങ് നിയമങ്ങൾ കർശനമാക്കുകയും, കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.
തുമാമ കെഎംസിസി ഹാളിൽ നടന്ന ദിശ ഫെബ്രുവരി സെഷനിൽ അവതരിപ്പിച്ച പ്രമേയത്തിൽ റാഗിങ്ങിലൂടെ ഇടത് വിദ്യാർത്ഥി സംഘടനയുടെ നേതൃ നിരയിലുള്ള വിദ്യാർത്ഥികൾ സംഘടിതമായി നടത്തുന്ന ക്രൂരമായ റാഗിങ്ങും, അതിന് മൗന സമ്മതം നൽകുകയും, പ്രസ്താവനകളിലൂടെ നിസാരവത്കരിക്കുകയും ചെയ്യുന്ന ഇടതു സംഘടനാ അധ്യാപകരും രാഷ്ട്രീയ നേതൃത്വവും വിദ്യാർത്ഥികൾക്കിടയിൽ ഭയവും അപമാനബോധവും അതിലൂടെ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്കും, ആത്മഹത്യയിലേക്കും വിദ്ധ്യാർതികളെ കൊണ്ടെത്തിക്കുകയാണെന്നും, റാഗിങ്ങിനിരയായ വിദ്യാർത്ഥികൾക്ക് മാനസികവും നിയമപരവുമായ പിന്തുണയും, അവശ്യമായ സാഹചര്യത്തിൽ കൗൺസിലിംങും നൽകാൻ അധ്യാപക വിദ്യാർത്ഥി സംഘടനകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.