Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 20:35 IST
Share News :
കോട്ടയം: മൊബൈൽ മോഷണക്കേസ് പ്രതി ജയിൽ ചാടി. കോട്ടയം ജില്ലാ ജയിൽനിന്നാണ് മോഷണക്കേസ് പ്രതി ചാടി രക്ഷപ്പെട്ടത്. ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ മോഷ്ടിച്ചതിന് കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയ അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്ളാം (ബാബു – 20) ആണ് ജയിൽ ചാടിയത്. വൈകിട്ട് മൂന്നോയോടെയാണ് ഇയാൾ ജയിൽ ചാടിയത്. ചാടുമ്പോൾ മുണ്ട് മാത്രമാണ് പ്രതി ധരിച്ചിരുന്നത്. ട്രെയിനിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. റിമാൻ്റിൽ കഴിയുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്.
Follow us on :
Tags:
More in Related News
Please select your location.