Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘പുതുയുഗ കേരളം’ യാത്രയിൽ കോഴിക്കോട് എൻ.ഐ.ടി.യെ പങ്കാളിയാക്കും: മുഖ്യമന്ത്രി

01 Sep 2026 16:06 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക സ്വാശ്രയത്വമുള്ളതുമായ ‘പുതുയുഗ കേരളം’ കെട്ടിപ്പടുക്കുന്നതിനുള്ള വികസന യാത്രയിൽ കോഴിക്കോട് എൻ.ഐ.ടി.യെ പ്രധാന പങ്കാളിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുനഃസംഘടനയ്ക്കും പദ്ധതികൾ രൂപീകരിക്കുന്നതിനും എൻ.ഐ.ടി.യുടെ സാങ്കേതിക ഉപദേശവും ഗവേഷണ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


എൻ.ഐ.ടി. കാലിക്കറ്റിന്റെ 66-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഡോ. എം.വി. കേശവ റാവു മെമ്മോറിയൽ ഫൗണ്ടേഷൻ ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.


കേരളത്തെ വലിയ ‘പോർട്ട് സിറ്റി’യാക്കി മാറ്റുന്നതിനായി 600 കിലോമീറ്റർ തീരദേശവും തുറമുഖങ്ങളും സംയോജിപ്പിക്കും. കൊച്ചിക്ക് പുറമേ കോഴിക്കോട്ടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കും. 44 നദികളും കായലുകളും ബന്ധിപ്പിച്ച് ജല ടൂറിസം വികസിപ്പിക്കുമെന്നും 27 പദ്ധതികളോടെ ‘ഏവിയേഷൻ ഹബ്’ യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി., എം.എ. റസാഖ് എം.എൽ.എ,

അനന്ത് ടെക്നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സുബ്ബ റാവു പവുലൂരി, എൻ.ഐ.ടി. കാലിക്കറ്റ് പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് തങ്കച്ചൻ തോമസ്, രജിസ്ട്രാർ പ്രൊഫ. സുനിൽ ജേക്കബ് ജോൺ, ഐ.എ.സി.ആർ ഡീൻ പ്രൊഫ. കുമാരവേൽ എസ്., സി-പ്രൈം ചെയർപേഴ്സൺ ഡോ. മനീഷ് ചന്ദ്രൻ സംസാരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും ഡോ. സുബ്ബ റാവു പവുലൂരിയും ചേർന്ന് ക്യാമ്പസിൽ തൈകൾ നട്ടു. എക്‌സ്‌പോയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

Follow us on :

More in Related News