Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് വീടിന്റെ പൂട്ട് പൊളിച്ച് വൻ കവർച്ച നടത്തിയ കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായി

29 Aug 2026 09:34 IST

R mohandas

Share News :

ചാത്തന്നൂർ.:വീട്ടുടമസ്ഥനും കുടുംബവും സ്ഥലത്തില്ലാതിരുന്ന സമയം നോക്കി വീടിന്റെ പൂട്ട് പൊളിച്ച് വൻ കവർച്ച നടത്തിയ കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായി. തമിഴ്നാട് കന്യാകുമാരി, ചൂലാൽ, പുള്ളുവിളാകം പുതുവൽ പുത്തൻ വീട്ടിൽ സെൽവരാജ് ആണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. പാരിപ്പള്ളി കുളമട ഭാഗത്തെ വീട്ടിൽ വീട്ടുടമസ്ഥനും കുടുംബവും ഇല്ലാതിരുന്ന സമയത്ത് പ്രതി വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കടക്കുകയും, വീട്ടിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണ്ണാഭരണങ്ങളും 75,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് വിട്ടുടമസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് വലയിലാക്കുകയുമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സെൽവരാജ്. പാരിപ്പള്ളി പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടറായ മനുവിന്റെ നേതൃത്വത്തിൽ സി.പി.ഓ മാരായ മുഹമ്മദ് നൗഫൽ, അമൽ എസ്.എൽ, മഹേഷ്, അതുൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News