Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 19:58 IST
Share News :
ചാത്തന്നൂർ:കൊല്ലത്ത് ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി യുവതി ജീവനൊടുക്കി; ഒപ്പം താമസിച്ച യുവാവ് സംശയനിഴലില്‍
ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയ 27കാരി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി വൃന്ദ (27)യാണ് ആത്മഹത്യ ചെയ്‌തത്.
കണിച്ചുകുളങ്ങര എൻഎച്ച് ജംഗ്‌ഷന് കിഴക്ക് വിഷ്‌ണു നിവാസില്‍ നാഗപ്പന്റെ മകളാണ് വൃന്ദ.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ കൊല്ലം നഗരത്തിലെ ഹോട്ടലിലെ മുകള്‍ നിലയില്‍നിന്നാണ് യുവതി താഴേക്ക് ചാടിയത്. അപകടമുണ്ടായി നിമിഷങ്ങള്‍ക്കകംതന്നെ യുവതി മരിച്ചു. ഈ മാസം 20 മുതലാണ് എറണാകുളം സ്വദേശിയായ യുവാവിനൊപ്പം യുവതി ഇവിടെ റൂമെടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Follow us on :
More in Related News
Please select your location.