Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമന്വയം പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്‌തു.

08 Nov 2024 02:57 IST

ISMAYIL THENINGAL

Share News :


ദോഹ: കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബർ 29ന് “മുസ്ലിം ലീഗും സമുദായ സംഘടനകളും: ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ ഏകദിന പ്രഭാഷണം സംഘടിപ്പിക്കുന്നു.  പ്രശസ്ത വാഗ്മി ബഷീർ വെള്ളിക്കോത്ത് ആണ് പ്രഭാഷണം നടത്തുന്നത്.

പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അഡ്വൈസറി മെമ്പറുമായ സാദിഖ് പാക്യാര, സംസ്ഥാന കെ.എം.സി.സി ഓഫീസിൽ വെച്ച് നിർവഹിച്ചു.


കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും സാമൂഹിക മുന്നേറ്റത്തിലും മുസ്ലിം ലീഗ് നിർവഹിച്ച പങ്ക് ചരിത്രപരമായ ശക്തിയോടെ തുടരുകയാണ്. സമുദായിക ഐക്യവും മത സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിലും പിന്‍ബാക്ക സമൂഹത്തിന്റെ മുന്നേറ്റത്തിനും പാർട്ടി നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ളത് എല്ലാവർക്കും പരിചിതമാണ്. ഈ പശ്ചാത്തലത്തിൽ, പുതിയൊരു ദർശനത്തിലേക്ക് സമൂഹത്തെ കൈപിടിച്ചുകൊണ്ടു മുന്നോട്ട് കൊണ്ട് പോകുവാനായി “മുസ്ലിം ലീഗും മത സംഘടനകളും” എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.


ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മാണിയംപറ, നസിർ കൈതക്കാട്, ഷാനിഫ് പൈക, അലി ചെരൂർ, സാദിക്ക് കെ.സി, മീഡിയ വിംഗ് ചെയർമാൻ അബ്ദുൽ റഹിമാൻ എരിയാൽ, മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളായ സലാം ഹബീബി, റഫീഖ് മാങ്ങാട്, ആബിദ് ഉദിനൂർ, നവാസ് മൊഗ്രാൽ, മൻസൂർ തൃകരിപ്പൂർ, അബ്ദുൽ റഹിമാൻ ഇ.കെ, റഹീം ചൗകി, നൗഷാദ് പൈക, യുസുഫ് മാർപാനെ എന്നിവരും സംബന്ധിച്ചു.

Follow us on :

More in Related News