Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ സന്ദേശവുമായി ‘നാട്ടൊരുമ’: കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വിപുലമായ സംഗമം.

12 Apr 2025 04:08 IST

ISMAYIL THENINGAL

Share News :

കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വിപുലമായ സംഗമം.


ദോഹ: കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടൊരുമ’ സംഗമം, ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി ശ്രദ്ധേയമായി. പ്രവാസി ജീവിതത്തിലെ തിരക്കുകൾക്കിടയിലും നാടിന്റെ ഓർമ്മകളിലേക്ക് തിരികെ പോവാനും, നാടൻ കായിക-സാംസ്കാരിക പാരമ്പര്യത്തെ പുതുക്കിയടിയുറപ്പിക്കാനും ലക്ഷ്യമിട്ട ‘നാട്ടൊരുമ’, സാമൂഹിക ചിന്തകളിലേക്കും പുതിയ ദിശകളിലേക്കും സമൂഹത്തെ നയിച്ചു.


സമൂഹത്തെ ക്ഷയിപ്പിക്കുന്ന മഹാവിപത്തായ ലഹരി ഉപയോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെ, ‘നവബോധം’ എന്ന പേരിൽ വലിയ തലത്തിലേയ്ക്ക് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്യാമ്പയിനിന് തുടക്കമിട്ടു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ക്യാമ്പയിൻ ഔപചാരികമായി ആരംഭിച്ചു.


“ഇന്നലെകളിലെ നമ്മൾ, ഇന്നത്തെ യുവജനത്തെ നാളത്തേക്ക് വേണ്ടി വാർത്തെടുക്കണം” എന്ന സന്ദേശം പരിപാടിയുടെ മുഖ്യവിഷയമായി ഉയർത്തി. സമൂഹമനസ്സിനെ ഉണർത്തുന്ന തരത്തിൽ അവതരിച്ച ‘നാട്ടൊരുമ’ പ്രവാസി മലയാളികളുടെ ഇടയിൽ വലിയ പ്രതീക്ഷകളും ചർച്ചകളും സൃഷ്ടിച്ചു.


പണ്ടത്തെ നാടൻ കായിക മത്സരങ്ങൾ, നാടൻ വിഭവങ്ങളുടെ രുചികൾ, കലാസാംസ്കാരിക പ്രകടനങ്ങൾ എന്നിവയും പരിപാടിക്ക് പ്രത്യേക ഭംഗി കൂട്ടി. പ്രവാസത്തിലും നാടൻ സംസ്കാരത്തെ സൂക്ഷിക്കാൻ ഈ സംരംഭം ഒരു മാതൃകയായി മാറിയതായി പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.

അഷ്‌റഫ്‌ മഠത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു 


ഖത്തർ കെഎംസിസി സംസ്ഥാന ‌ വൈസ് പ്രസിഡന്റ്‌ ആദം കുഞ്ഞി തളങ്കര പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻവർ കടവത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു.


അലി ചെരൂർ, ഷാനിഫ് പൈക, ഹാരിസ് എരിയാൽ, ഷഫീക് ചെങ്കള, ജാഫർ കല്ലങ്ങാടി, നവാസ് ആസാദ് നഗർ, റഹീം ചൗകി, കെബി റഫീഖ്, ഹമീദ്, ഹാരിസ് ചൂരി, റിയാസ് മാന്യ, ഷെരീഫ്, നൗഷാദ് പൈക, റഹീം ഗ്രീൻലാൻഡ്, അക്‌ബർ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം ബളൂർ ,മാഹിൻ ബ്ലാർകോഡ്, ഷാനവാസ് തളങ്കര, മുഹമ്മദ് കുഞ്ഞി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News