Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചു.

17 May 2025 03:21 IST

ISMAYIL THENINGAL

Share News :

ദോഹ: കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി ജില്ലാതല നീന്തൽ മത്സരം വക്രയിലെ ഗ്രീൻ സ്റ്റേഡിയത്തിൽ ആഘോഷപരമായി നടന്നു. കാസർഗോഡ് ജില്ലയിലെ വിവിധ പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട 24 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.


പ്രമുഖ കായിക-സാമൂഹിക മേഖലകളിലെ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, റഹീം ചൗകി, കെ.ബി. റഫീഖ്, റോസ്ദ്ദിൻ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.


പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീർ നിർവഹിച്ചു. മികച്ച പ്രകടനത്തിലൂടെ ആസിഫ് ഒന്നാം സ്ഥാനവും, സിറാജ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആദം കുഞ്ഞിയും ലുക്മാൻ ഹകീമും വിതരണം ചെയ്തു.


പരിപാടിയുടെ ഭാഗമായി നടന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത് തല നീന്തൽ മത്സരത്തിൽ അൽഫാസ് ഒന്നാം സ്ഥാനവും ആബിദ് മൊഗർ രണ്ടാം സ്ഥാനവും നേടി. 

ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റായി 10വർഷം പൂർത്തീകരിച്ച ലുക്മാൻ തളങ്കരയെ പരിപാടിയിൽ ആദരിച്ചു


പ്രവാസ സമൂഹത്തെ കായികരംഗത്തേക്ക് ആകർഷിക്കുകയും യുവാക്കൾക്ക് പ്രതിഭാകാഴ്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്യുന്ന പരിപാടിയായിരുന്നു ഈ ജില്ലാതല മത്സരം. പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ഖത്തർ കെഎംസിസിയുടെ സാമൂഹിക പ്രതിബദ്ധതയും പ്രവാസിയിലേക്കുള്ള ബന്ധത്തിനും പുതിയ ഭാവങ്ങൾ സമ്മാനിച്ചതായാണ് എന്ന് നേതാക്കൾ അഭിപ്രായപെട്ടു. 


പരിപാടിയുടെ സമർപ്പിതമായ സംവിധാനത്തിന് നേതൃത്വം നൽകിയത് സുലൈമാൻ അസ്‌കർ ആയിരുന്നു. സമീർ ഉദുമ്പുന്തല, അലി ചെരൂർ, ഷാനിഫ് പൈക, റഷീദ് ചേർക്കള, ജാഫർ കല്ലങ്ങാടി, റസാഖ് കല്ലാട്ടി, സലാം ഹബീബി, ആബിദ് ഉദിനൂർ, അഷ്റഫ് മഠത്തിൽ, നൗഷാദ് പൈക, അബ്ദുൽ റഹിമാൻ മലയാരം, ഷെരിഫ് മേപുരി, റഹീം ബളൂർ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

Tags:

More in Related News