Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

10 Dec 2024 20:29 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : കേരളത്തിലെ സർവീസ് പെൻഷൻകാരും കുടുംബ എക്സ് ഗ്രേഷ്യ പെൻഷൻകാരും സർക്കാർ പരിഗണിക്കായി സമർപ്പിച്ചിട്ടുള്ള വിവിധ നിവേദനങ്ങൾ അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചും ലഭിക്കേണ്ടതായ 6 ഗഡുക്കൾ ക്ഷാമാശ്വാസവും അർഹമായ ആനുകൂല്യങ്ങൾ മറ്റ് ആവശ്യങ്ങളും അനുവദിക്കുന്നതിനും വേണ്ടിയും 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഉടനെ ആരംഭിക്കുക പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, പി എഫ് ആടിയ നിയമം ഒരു മാസത്തെ പെൻഷൻ തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കടുത്തുരുത്തി ട്രഷറിയുടെ മുമ്പിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി മാർക്കറ്റ് ജംഗ്ഷനിലെ ഓപ്പൺ സ്റ്റേഡിയത്തിലേക്ക് പ്രകടനവും തുടർന്ന് ധർണ്ണയും സംഘടിപ്പിച്ചു.

 കെ കെ സച്ചിദാനന്ദൻ അധ്യക്ഷ വഹിച്ച യോഗത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം ടി കെ ഗോപിയും, സെക്രട്ടറി എ പത്രോസ്, ട്രഷറർ കെ ടി പവിത്രൻ, പി എം ശശി, വി പി ഗോപാലകൃഷ്ണൻ നായർ, കെ സി അലക്സാണ്ടർ, പി വാസപ്പൻ, ഇ കെ ശ്രീകുമാർ, ആര്‍ പ്രസന്നൻ,

പി മുരളീധരൻ, സി കെ അന്നമ്മ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു..



 

Follow us on :

More in Related News