Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂർ ഇസ്ലാഹീ സംഗമം : പലസ്തിനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രമ്പിൻ്റെ ധിക്കാരം നടക്കാൻ പോകുന്നില്ലെന്ന് സി.പി ഉമർ സുല്ലമി

കൊണ്ടോട്ടി /കരിപ്പൂർ : വെളിച്ചം നഗരിയിൽ സംഘടിപ്പിച്ച ഇസ്‌ലാഹീ സംഗമം പ്രൗഢമായി. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സംഗമത്തിൽ പങ്കെടുത്തു. കെ. എൻ. എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു സ്വന്തം രാജ്യത്തെ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാട് കടത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംമ്പ് പലസ്തിനിൽ ഇസ്റയേൽ അധിനിവേശക്കാരെ കുടിയിരുത്തുകയും പലസ്തിനികളെ കുടിയൊഴുപ്പിക്കുമെന്ന ധിക്കാരം നടക്കാൻ പോകുന്നില്ലെന്ന് ഉമർ സുല്ലമി പറഞ്ഞു. പലസ്തീനികളോട് അനീതി ചെയ്താൽ ലോക മനസ്സാക്ഷി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും പറഞ്ഞു.