Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ എം.പി.എൽ. ഫുട്ബോൾ ലീഗ്: സ്റ്റാലിയൻസ് എഫ്.സി. ചാമ്പ്യന്മാർ.

19 Apr 2025 03:38 IST

ISMAYIL THENINGAL

Share News :

ദോഹ: കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ ഐക്യത്തിനായി കെഎംസിസി കൊണ്ടുവന്ന ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എം.പി.എൽ. ഫുട്ബോൾ ലീഗിൽ സ്റ്റാലിയൻസ് എഫ്.സി. തങ്ങളുടെ അത്യുത്തമ പ്രകടനത്തിലൂടെ ചാമ്പ്യൻമാരായി മടങ്ങി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ അവർ മാൻഡ്രേക്കേഴ്‌സ് എഫ്.സി.യെ 3-0ന് തറപറ്റിച്ചു.


ടൂർണമെന്റിന്റെ ഉദ്ഘാടനം ഖത്തർ കെഎംസിസി കാസർഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ നിർവഹിച്ചു. യോഗത്തിന് പഞ്ചായത്ത് സെക്രട്ടറി റഹീം ചൗകി അധ്യക്ഷനായിരുന്നു. റഫീഖ് കെ.ബി സ്വാഗതം പറഞ്ഞു.


ചാമ്പ്യൻ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത് സ്റ്റാലിയൻസ് എഫ്.സി-ക്കും, റണ്ണേഴ്സ് ട്രോഫി വൈസ് പ്രസിഡന്റ് നവാസ് ആസാദ് മാൻഡ്രേക്കേഴ്‌സ് എഫ്.സി-ക്കും വിതരണം ചെയ്തു.

അൽഫാസ് ടൂർണമെന്റിലെ ടോപ് സ്കോററായി, അബ്ദുൽ റഹിമാൻ എരിയാൽ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.


യുവാക്കളുടെ ശക്തമായ പങ്കാളിത്തം, കൗശലപ്രദർശനം എന്നിവ ടൂർണമെന്റിനെ സമൂഹത്തിന് ആവേശത്തിന്റെ നിറം പകരുന്ന ഒരു വേദിയാക്കി മാറ്റിയതായി എല്ലാവരും അഭിപ്രായപ്പെട്ടു.


സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ സെക്രട്ടറി ഷാനിഫ് പൈക, മണ്ഡലം ജനറൽ സെക്രട്ടറി ഷഫീക് ചെങ്കള, മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്ങാടി എന്നിവർ ടൂർണമെന്റിന് ആശംസകൾ അറിയിച്ചുറഹീം ഗ്രീൻലാൻഡ്, ബഷീർ മജൽ, അഷ്‌റഫ് മഠത്തിൽ, അക്‌ബർ കവത്, മാഹിൻ ബ്ലാർകോഡ്, സിനാൻ ചൗകി, സിദ്ദിഖ് പടിഞ്ഞാർ, റഹീം ബല്ലൂർ, അജ്മൽ റോഷൻ, എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.


Follow us on :

More in Related News