Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 22:09 IST
Share News :
കൊയിലാണ്ടി:ഇടതുപക്ഷ ജനാധിപത്യ
മുന്നണി സ്ഥാനാർത്ഥി കെ.ദാസന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ
ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റേറഡിയം അനക്സിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഭരണ തുടർച്ചക്കായി കെ.ദാസൻ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എം. പി ശിവാനന്ദൻ അധ്യക്ഷനായി. പി. വിശ്വൻ, സ്ഥാനാർത്ഥി കെ. ദാസൻ, കെ. കെ.മുഹമ്മദ്, എസ്.സുനിൽമോഹൻ, എൽ.ജി ലിജീഷ്, ടി. കെ. ചന്ദ്രൻ, എം.പി. ഷിബു, സി.സത്യചന്ദ്രൻ, ടി.ചന്തു, സി. രമേശൻ, രാമചന്ദ്രൻ കുയ്യാണ്ടി, കെ. ടി. എം.കോയ, കെ.കെ. കണ്ണൻ, ആരിഫ് തങ്ങൾ, ഇ.കെ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
രാമചന്ദ്രൻ കുയ്യാണ്ടി ചെയർമാനും, കെ.കെ. മുഹമ്മദ് സെക്രട്ടറിയും, എം. പി. ഷിബു ട്രഷററുമായി 5001 അംഗ കമ്മിറ്റിക്ക് രൂപം നൽകി .വൈസ് ചെയർമാൻമാർ: പി. വിശ്വൻ, ടി. കെ.ചന്ദ്രൻ, ടി.ചന്തു, യു.കെ.ചന്ദ്രൻ, കെ. ജീവാനന്ദൻ, സി.അശ്വനി ദേവ്, പി. സത്യൻ, അഡ്വ. കെ.സത്യൻ, ഇ. കെ. അജിത്ത്, എൻ.ശ്രീധരൻ, കെ. ടി. കല്യാണി, സി.കെ. ജയദേവൻ, കെ.കെ. കണ്ണൻ, വളപ്പിൽ മോഹനൻ, കെ. ടി.എം. കോയ, ഇ.എസ്. രാജൻ, എം. റഷീദ്, സി.വി. അനസ്, ആരിഫ്തങ്ങൾ.
ജോ. സെക്രട്ടറിമാർ: അഡ്വ. എൽ.ജി. ലിജീഷ്, ദീപ.ഡി.ഓൾഗ, പി. ബാബുരാജ്, കെ.ഷിജു, ടി.അരവിന്ദാക്ഷൻ, പി.വി. മനോജ്, അഡ്വ.എസ്. സുനിൽ മോഹൻ, കെ ശശിധരൻ, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി. സത്യചന്ദ്രൻ, സി. രമേശൻ, എം. മുഹമ്മദലി, പി. ഷംസു, പി.എൻ. കെ. അബ്ദുള്ള.
Follow us on :
Tags:
More in Related News
Please select your location.