Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിന്റെ നിലപാട്; താഴെ തട്ടിൽ വിജയോജിപ്പ്; മുസ്ലിം ലീഗ് നേതൃത്വം പ്രതിരോധത്തിൽ

31 Jul 2026 08:25 IST

NewsDelivery

Share News :

കോഴിക്കോട്: പി.എം. ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രതിരോധത്തിലായി. ലീഗ് അണികളുടെയും വിവിധ മുസ്ലിം സംഘടനകളുടെയും പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സമയമാകുമ്പോൾ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നാണ് കോഴിക്കോട് ലീഗ് ഹൗസിൽ അടുത്തിടെ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

പദ്ധതിയിൽ നിന്ന് നിയമപരമായി ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം, സ്കൂളുകളുടെ നടത്തിപ്പും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട അധികാരങ്ങളും സംസ്ഥാനത്തിന് തന്നെ ഉറപ്പാക്കണമെന്ന ഉപാധിയോടെയാകും പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച നടത്തുക. ഇക്കാര്യം പരിഗണിക്കാൻ ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി യോഗം ചേരും.

ഇതിനിടെ, പി.എം. ശ്രീ പദ്ധതി തുടരുമെന്ന യുഡിഎഫ് കൺവീനറുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു. മൂന്നംഗ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.

യുഡിഎഫ് യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് വിഷയമുന്നയിച്ചെങ്കിലും "ആലോചിക്കാം" എന്ന മറുപടിയാണ് ലഭിച്ചതെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ എല്ലാ ഘടകകക്ഷികളുമായും അന്തിമചർച്ച നടത്താതെയാണ് നിലപാട് പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു.

മുമ്പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിനിടെ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ ഇളവുകളും വ്യവസ്ഥകളും നിർദേശിക്കുന്നതിൽ മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കും.

അതേസമയം, പി.എം. ശ്രീ പദ്ധതിയെ ചൊല്ലി യുഡിഎഫ് മുന്നണിക്കുള്ളിലും അഭിപ്രായഭിന്നത ശക്തമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. അധികാര സ്ഥാനങ്ങളിരിക്കുന്നവർ നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും സാധാരണ പാർട്ടി നേതാക്കൾ വിഷയം താഴെതട്ടിൽ വിശദീകരിച്ചു കുഴങ്ങുന്നുണ്ട്. സാധാരണ യുഡിഎഫിലെ ട്രബിൾ ഷൂട്ടറായ പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ പലപ്പോഴും മുസ്ലിംലീഗ് നേതാവ് മാത്രമായി ചുരുങ്ങുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്.

Follow us on :

More in Related News