Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു

31 Aug 2026 07:42 IST

NewsDelivery

Share News :

നെടുമങ്ങാട്: തിരുവനന്തപുരം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അയ്യങ്കാളി സ്മാരക സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ മതിലില്‍ ഇടിച്ചാണ് വാഹനത്തില്‍ തീപിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

'KL 05 AV 3686' എന്ന നമ്പറിലുള്ള RENAULT KWID വാഹനമാണ് കത്തിയത്. വാഹനം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടേതെന്നാണ് പൊലീസ് നിഗമനം. വാഹനം തിരിച്ചറിയുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Follow us on :

More in Related News