Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധർമപുരിയിൽ റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

30 Aug 2026 22:13 IST

NewsDelivery

Share News :

അപകടമുണ്ടാക്കി നിര്‍ത്താതെ പോയെ പാല്‍ വണ്ടിയുടെ ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പോലിസ് അറസ്റ്റ് ചെയ്തു

ധർമപുരി: തമിഴ്നാട് ധർമപുരിയിൽ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ പാൽ വാൻ ഇടിച്ച് മരിച്ചു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവർ ശരവണകുമാറിനെ വടമധുരൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. ബന്ധുവിനൊപ്പം ആടുമേയ്ക്കാനായി എത്തിയ കുട്ടികൾ റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗത്തിലെത്തിയ പാൽ വാൻ കുട്ടികളെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. നാല് കുട്ടികളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന ഒരാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെയും അപകടം കണ്ട് ബോധരഹിതയായ കുട്ടികളുടെ ബന്ധു അഞ്ചമ്മാളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം പൊലീസ് പിന്നീട് കണ്ടെത്തി. രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ ശരവണകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, അമിത വേഗത, അപകടകരമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Follow us on :

More in Related News