Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 11:20 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനവും ശിശുദിനാഘോഷവും വിപുലമായി ആചരിച്ചു. തിരുപുരം രാജീവ് ഗാന്ധി സ്ക്വയറിൽ നടന്ന ആഘോഷം
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളോട് അളവറ്റ സ്നേഹവും വാത്സല്യവും പുലർത്തിയ നെഹ്‌റു, രാജ്യത്തിന്റെ ഭാവിയെ കരുത്തുറ്റതാക്കാൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും മുൻഗണന നൽകിയ ദീർഘദർശിയായ നേതാവായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡ് പ്രസിഡന്റ് എൻ.സി നടരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഡ്വ. ശ്രീകാന്ത് സോമൻ, സന്തോഷ് ശർമ്മ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഷിജോ പി. എസ്, എൻ. വിജയ മോഹൻ, കെ.എം രാധാകൃഷ്ണൻ നായർ, കെ.ഇ ജമാൽ, വാർഡ് സെക്രട്ടറി സി.കെ പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ജവഹർലാൽ നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണം, കുട്ടികൾക്ക് മധുരപലഹാര വിതരണം എന്നിവയും നടന്നു. കുട്ടികളും തദ്ദേശവാസികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.