Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 11:52 IST
Share News :
ജറുസലം∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.
അഷ്കെലോണിൽ നിന്നുള്ള സിഗ്നൽ ഓഫീസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ, 19, സി.പി.എൽ. ജറുസലേമിൽ നിന്നുള്ള ഐടി സ്പെഷ്യലിസ്റ്റ് ടാൽ ഡ്രോർ, 19. എന്നിവരാണ് കൊല്ലപെട്ടത്. ഇരുവരും ഗോലാനി ബ്രിഗേഡിൻ്റെ 13-ാം ബറ്റാലിയനിലെ സൈനികരാണെന്ന് സ്ഥിരീകരിച്ചു.
രണ്ട് ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്.
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, വടക്കൻ ഇസ്രായേലിലെ മൂന്ന് സ്ഥലങ്ങൾ കൂടി ലക്ഷ്യമിട്ടരുന്നതായാണ് പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.