Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാപ്പിള കലാവേദി ഖത്തറിന്റെ ഇശലുകൾ പെയ്തിറങ്ങിയ ഇശൽ രാവ്.

11 Aug 2025 20:16 IST

ISMAYIL THENINGAL

Share News :

ദോഹ: മാപ്പിള പാട്ടിനും, മാപ്പിള നാടിന്റെ ഹൃദയത്തിൽ നിന്ന് ജനിച്ച എല്ലാ കലാ രൂപങ്ങൾക്കും മാത്രമായി സ്റ്റാർ വോയ്സ് ഖത്തർ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഉദ്ഘാടനം നിർവഹിച്ച മാപ്പിള കലാ വേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പരിപാടി, ഇശൽ രാവ് എന്ന മനോഹര നാമത്തിൽ മതാർകദീം റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.


ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ ചടങ്ങ് ഉദ്ഘാടനാം ചെയ്തു. പ്രസിഡണ്ട് ഫൈസൽ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

മാപ്പിള കലയുടെ സമ്പൂർണ്ണ സൗന്ദര്യം വേദിയിൽ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ സ്വപ്ന ലക്ഷ്യമെന്നും, മാപ്പിളപ്പാട്ടിന്റെ സ്നേഹിതർക്ക് സമഗ്ര കലാ സാംസ്‌കാരിക ഭാവത്തിന്റെ ആവിഷ്കാര വേദി കൂടിയാണിതെന്നും സംഘാടകർ പറഞ്ഞു.


സംഗമത്തിന് സെക്രട്ടറി ഫാറൂഖ് അബ്ദുള്ള സ്വാഗത ഭാഷണം നടത്തി. തുടർന്ന് ജി. പി കുഞ്ഞബ്ദുള്ള, അബ്ദുൽ റൗഫ് കൊണ്ടോട്ടി,അജ്മൽ റോഷൻ, റഫീഖ് പാലപ്പെട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രവാസി പാട്ടുകാരും -ക്ഷേമ പ്രവർത്തനങ്ങളും എന്ന വിഷയം സിദ്ദിഖ് ചെറുവല്ലൂർ അവതരിപ്പിച്ചു.

മാപ്പിള കലാവേദി ഖത്തറിന്റെ സ്നേഹ ഗായകർ തനത് മാപ്പിളപ്പാട്ടിന്റെ ഇശലിൻ താളം പിടിച്ചു ഗാനം അവതരിപ്പിച്ചു.


സെപ്റ്റംബർ അഞ്ചാം തീയതി നടക്കാനിരിക്കുന്ന സാഹിത്യോത്സവത്തിൽ മുഖ്യാതിഥിയായി എത്തുന്ന നവാസ് പാലേരി നയിക്കുന്ന ഗാന വിരുന്നിൽ പങ്കെടുക്കുന്ന10 പേരെ തെരെഞ്ഞെടുക്കുകയും ചെയ്തു.

കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ സ്റ്റാർ വോയ്‌സ് ഖത്തറി ന്റെകീഴിൽ രൂപീകൃതമായ മാപ്പിള കലാവേദി ഖത്തർ ഈദ് മെഹ്ഫിലും, ഖവാലിയും ഒരുക്കിയിരുന്നു.

Follow us on :

More in Related News