Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈസക്കയുടെ വിയോഗം: കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന അനുശോചനയോഗം വ്യാഴാഴ്ച്ച.

13 Feb 2025 02:09 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ കെഎംസിസി ഖത്തർകമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചനയോഗം വ്യാഴാഴ്ച്ച നടക്കും. വൈകുന്നേരം 7 മണിക്ക് ഐഡിയൽ ഇന്ത്യൻ സ്‌കൂളിലാണ് അനുശോചന യോഗം നടക്കുകയെന്ന് കെഎംസിസി കമ്മിറ്റി അറിയിച്ചു.

ഈസക്കയുടെ വിയോഗത്തെ തുടർന്ന് കെഎംസിസി ഖത്തർ ഇന്ന് (ബുധൻ) മുതൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മുഴുവൻ ഘടകങ്ങളുടെയും സംഘടനാപരമായ പരിപാടികൾ ഈമാസം 18 വരെ ഉണ്ടായിരിക്കുന്നതല്ല.

Follow us on :

More in Related News