Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യം ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണം: ട്രംപ്

05 Oct 2024 12:03 IST

- Enlight News Desk

Share News :

ഇറാന്റെ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കണമെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ വലിയ യുദ്ധം ഉണ്ടാകാൻ സാധ്യതയില്ലെന്നും അത് ഒഴിവാക്കണമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. 

"ഇറാനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? 'അവരുടെ ആണവായുധങ്ങൾ തകർക്കാത്തിടത്തോളം കാലം, ഒന്നും സംഭവിക്കില്ല'. ട്രംപ് പറഞ്ഞു.

ഇറാനിൽ നിന്നുള്ള ഏറ്റവും വലിയ അപകടസാധ്യത ആണവായുധങ്ങളാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ബൈഡൻ ഇസ്രായേലിനോട് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും ട്രംപ്.മാധ്യമങ്ങളോട് പറഞ്ഞു.

Follow us on :

More in Related News