Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഏ.കെ.സോമൻ അനുസ്മരണം സംഘടിപ്പിച്ച് ഐ എൻ ടി യു സിയും, സ്മൃതി വേദിയും.

01 Apr 2026 16:03 IST

santhosh sharma.v

Share News :

വൈക്കം: കെ.പി.സി.സി യുടെയും ഐ.എൻ.ടി.യു.സി യുടെയും പ്രമുഖ നേതാവും അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാനുമായിരുന്ന ഏ.കെ.സോമന്റെ പത്തൊൻപതാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. വെട്ടിക്കാട്ടുമുക്കിൽ നടന്ന അനുസ്മരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈക്കം റീജിണൽ പ്രസിഡൻ്റ് അഡ്വ.പി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനി മോൻ, കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കളായ മോഹൻ ഡി. ബാബു, എൻ.എം താഹ, പി.വി പ്രസാദ്, ബി.അനിൽകുമാർ, അഡ്വ.പി.പി സിബിച്ചൻ, എം.കെ ഷിബു, പി.ഡി ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, എം.വി മനോജ്, വി.ടി ജയിംസ്, എം.എൻ ദിവാകരൻ നായർ ,വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. യു ഡി എഫ് നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

 

ഏ. കെ സോമൻ സ്‌മൃതിവേദിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ചന്തപ്പാലത്തിന് സമീപമുള്ള ഏ.കെ സോമൻ സ്മൃതി മണ്ഡപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സ്മൃതി വേദി ചെയർമാൻ വി.കെ ശശിധരൻ വാളവേലിൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർഥി കെ. ബിനിമോൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സ്മൃതി വേദി ഭാരവാഹികളായ പി. വി സുരേന്ദ്രൻ, ബാബു കറുകപ്പള്ളി,പി. കെ അനിൽകുമാർ, എ. ആർ വത്സകുമാർ, എം. അനിൽകുമാർ, ജോൺ തറപ്പേൽ, ഡി. ശശീന്ദ്രൻ, എൻ. ഹരികുമാർ, ശിവൻ വടയാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, ഐഎൻടിയു സി ഭാരവാഹികൾ, സ്മൃതി വേദി പ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News